മൂവാറ്റുപുഴ : വളര്‍ന്ന് വരുന്ന തലമുറ കഷ്ടതയനുഭവിക്കുന്ന സമൂഹത്തെ സഹായിക്കാനുള്ള മനസും ആര്ജവമുള്ളവരായി തീരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. മൂവാറ്റുപുഴയില്‍ ഉന്നത വിജയം കൈവരിച്ച എസ്.എസ്.എല്‍.സി , +2, സി.ബി.എസ്.ഇ , ഐ.സി.എസ്. ഇ , വി.എച്ച്. എസ്.ഇ , ടെക്നിക്കല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡോ. കുഴല്നാടന് മെറിറ്റ് അവാര്‍ഡ് വിദ്യാസ്പര്‍ശം 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെ പോരാടാനും സാമൂഹിക പ്രതി പദ്ധതയോടെ മുന്നേറാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും അദ്ധേഹം പറഞ്ഞു.
നഗരസഭ ചെയര്മാന് പി പി എല്‍ദോസ് അധ്യക്ഷത വഹിച്ചു. ഫാ.ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണവും .വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഹണി . ജി. അലക്സാണ്ടര്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സാറാമ്മ ജോണ്‍ , പഞ്ചായത്ത് പ്രസിഡന്റുമാരായ ബിനോ കെ. ചെറിയാന്, ജാന്‍സി മാത്യു, ആന്‍സി ജോസ് , ജില്ലാ പഞ്ചായത്ത് അംഗം റാണി കുട്ടി ജോര്‍ജ് , നേതാക്കളായ എ.മുഹമ്മദ് ബഷീര്‍, മുഹമ്മദ് പനയ്ക്കല്‍, കെ.എം. സലിം . പായിപ്ര ക്യഷ്ണന് , സാബു ജോണ്‍ ,ജോസ് പെരുമ്പള്ളി കുന്നേല്‍, ഒ.എം.സുബെര്‍, സുഭാഷ് കടയ്ക്കോട്, ഫാ: ഡോ. ആന്റണി പുത്തന്‍കുളം, തുടങ്ങിയവര്‍ പ്രസംഗിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജോസ് കുര്യാക്കോസ് സ്വാഗതവും വിദ്യാര്‍ത്ഥിനി അന്ന വിന്‍സ് നന്ദിയും പറഞ്ഞു.


