മൂവാറ്റുപുഴ: ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച കുട്ടികളെ അനുമോദിക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ മാത്യു കുടല്‍നാടന്‍ സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡിന്റെ ഇടയിലാണ് എംഎല്‍എയെ ചലഞ്ച് ചെയ്യാനായി കുട്ടികളെ ക്ഷണിച്ചത്. എംഎല്‍എയുടെ പ്രവര്‍ത്തനങ്ങളുടെ പോരായ്മയോ, മണ്ഡലത്തിലെ വികസന ആവശ്യങ്ങളോ, അതുമല്ലെങ്കില്‍ മറ്റു പൊതു വിഷയങ്ങളോ കുട്ടികള്‍ക്ക് ചോദ്യമായി ഉന്നയിക്കാം. ഏറ്റവും മികച്ച ഏറ്റവും മികച്ച 10 ചോദ്യങ്ങള്‍ക്ക് 1000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കുമെന്നും പ്രഖ്യാപിച്ചു.
മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ മൂത്തപ്പുരയുടെ ശോചനീയാവസ്ഥ മുതല്‍ ചന്ദ്രയാന്‍ വിക്ഷേപണത്തിലെ വിമര്‍ശനങ്ങള്‍ വരെ അനേകം ചോദ്യങ്ങള്‍ കുട്ടികള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്നു. എല്ലാ ചോദ്യങ്ങള്‍ക്കും എംഎല്‍എ ശ്രദ്ധാപൂര്‍വ്വം മറുപടി നല്കി. ഇംഗ്ലീഷില്‍ ചോദിക്കാന്‍ പ്രോത്സാഹിപ്പിച്ച എംഎല്‍എയുടെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടും കുട്ടികളില്‍ ഒരാള്‍ ചോദ്യം ഉന്നയിച്ചു. എന്നാല്‍ ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യവും അത് ജീവിത വിജയത്തിന് അനിവാര്യമാകുന്നത് എങ്ങനെയെന്നും എംഎല്‍എ വിശദീകരിച്ചു. ആഗോളവല്‍ക്കരണ കാലത്ത് ലോകത്തോടാണെന്നും ആ മത്സരത്തിന് ഇംഗ്ലീഷ ഒരു അനിവാര്യ ഉപകരണം ആണെന്നും എംഎല്‍എ വിശദീകരിച്ചു.
പ്രൈവറ്റ് ബസ്സില്‍ നിന്നും കുട്ടികള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ ചോദ്യമായി ഉയര്‍ന്നു. ഈ വിഷയത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംഎല്‍എ ഉറപ്പ് നല്കി. ചെറുപ്പക്കാര്‍ നാടുവിട്ടു പോകുന്ന സാഹചര്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന എന്തുകൊണ്ട എന്ന കുട്ടികളുടെ ചോദ്യത്തിന് രാജ്യത്തെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളില്‍ മാറ്റം അനിവാര്യമാണെന്നും സാമ്പത്തിക വളര്‍ച്ചയിലൂടെ തൊഴില്‍ സുരക്ഷിതത്വം ഉണ്ടായാല്‍ മാത്രമേ ചെറുപ്പക്കാര്‍ക്ക് രാജ്യത്ത് നില്‍ക്കാനുള്ള ആത്മവിശ്വാസം ഉണ്ടാകത്തുള്ളൂ എന്നും എംഎല്‍എ പറഞ്ഞു. 27 പരം ചോദ്യങ്ങളാണ് കുട്ടികളുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവന്നത്. അതില്‍ തിരഞ്ഞെടുക്കപ്പെട്ട 10 ചോദ്യങ്ങള്‍ക്ക് മറുപടിയില്‍ വെച്ച് തന്നെ ക്യാഷ് പ്രൈസ് നല്കി ചോദ്യം ചോദിക്കാന്‍ അവര്‍ കാണിച്ച ഉത്സാഹത്തെ എംഎല്‍എ അഭിനന്ദിക്കുകയും ചെയ്തു.