വാഴക്കുളം: സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തില്‍ ആദ്യ ദിന മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 138 പോയിന്റ് നേടി തൃശൂര്‍ സഹോദയ മുന്നേറുന്നു. 136 പോയിന്റുമായി മലബാര്‍ സഹോദയ തൊട്ടുപിന്നാലെയുണ്ട്. 117 പോയിന്റുമായി സെന്‍ട്രല്‍ കേരള സഹോദയ മൂന്നാം സ്ഥാനത്തുണ്ട്. ആദ്യദിനത്തില്‍ ,മൂന്ന് കാറ്റഗറികളിലായി 47 ഇനങ്ങളാണ് പൂര്‍ത്തിയായത്. കാറ്റഗറി നാലില്‍ പെണ്‍കുട്ടികളുടെ നാടോടി നൃത്തത്തില്‍ അപ്പീല്‍ വന്നതിനെ തുടര്‍ന്ന് വിധി പ്രഖ്യാപനം നീട്ടി വച്ചിരിക്കുകയാണ്. കാറ്റഗറി ഒന്നില്‍ 65 പോയിന്റ് നേടി തൃശൂര്‍ സഹോദയ ഒന്നാം സ്ഥാനത്തും 49 പോയിന്റ് നേടി മലബാര്‍ സഹോദയ രണ്ടാം സ്ഥാനത്തുമാണ്. കാറ്റഗറി മൂന്നില്‍ തൃശൂര്‍ സഹോദയയ്ക്ക് 76 പോയിന്റും മലബാര്‍ സഹോദയയ്ക്ക് 72 പോയിന്റും ലഭിച്ചു. കാറ്റഗറി നാലില്‍ പത്ത് പോയിന്റ് നേടി സെന്‍ട്രല്‍ കേരള സഹോദയയും മലബാര്‍ സഹോദയയും ഒന്നാമത്തെ സ്ഥാനം പങ്കിട്ടു.