മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നതിനായി ന്യൂ ജൻ സാനിറ്ററൈസർ വിൽപ്പന നടത്തുന്ന കുരുന്നുകൾ ശ്രദ്ധേയമാകുന്നു.
വിഴപ്പിള്ളി സിവിൽ സ്റ്റേഷന് സമീപമാണ് ന്യൂ ജൻ സാനിറ്ററൈസുകൾ നിറച്ച പേനയും, പോക്കറ്റ് സാനിറ്റൈസറും ഒപ്പം വൈറസ് ഷട്ടൗട്ടുമായി കുരുന്നുകൾ കളം പിടിച്ചത്. കിഴക്കേകര ഈസ്റ്റ് ഹൈസ്കൂൾ വിദ്യാർത്ഥിനി സനുജ രഘു (എട്ടാം ക്ലാസ് ), വിഴപ്പിള്ളി ജെ ബി എസിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ഫാഹിയാൻ ബിൻ കബീർ, ഷഫാലിയ കബീർ (യുകെജി ), ചൈതന്യ രഘു (രണ്ടാം ക്ലാസ് ) എന്നിവരാണ് കളം പിടിച്ചത്.
പേന 50, പോക്കറ്റ് സാനിറ്റൈസർ: 50,
വൈറസ് ഷട്ടൗട്ട്: 200. ചിത്രകലാ അധ്യാപകനായ കബീർ അടിമാലി പെയിൻ്റിങ്ങ് തൊഴിലാളിയായ രഘുവിൻ്റെയും മക്കളാണ് വിൽപ്പനക്ക് മുന്നോട്ടെത്തിയ കുരുന്നുകൾ


