തൊടുപുഴ :മഴക്കെടുതി മൂലം ദുരിതം നേരിടുന്ന ഇടുക്കി ജില്ലയിലെ കോളേജ് യൂണിയന് തെരെഞ്ഞെടുപ്പ് മാറ്റി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവായി .എം ജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളില്‍ ആഗസ്റ്റ് 16 നു കോളേജ് യൂണിയന് തെരെഞ്ഞെടുപ്പ് നടത്തുവാനായിരുന്നു സര്‍വകലാശാലയുടെ തെരെഞ്ഞെടുപ്പ് നോട്ടിഫികേഷന് .മഴക്കെടുതിയും ഉരുള്‍പൊട്ടല്‍ മൂലവും ജില്ലയിലെ എല്ലാ മേഖലകളിലും ജീവിതം പോലും ദുസ്സഹമായി മാറിയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് അഭിഭാഷകനായ പ്രൊഫെഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്നാടന് മുഖേന നല്കിയ ഹര്‍ജിയിലാണ് തെരെഞ്ഞെടുപ്പ് മാറ്റി വയ്ക്കുവാന്‍ ജസ്റ്റിസ് എ . മുഹമ്മദ് മുഷ്ത്താഖ് ഉത്തരവായത് .

