എം.ജി യൂണിവേഴ്സിറ്റിയില്‍ ജൂണ്‍ 16-ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ പരീക്ഷകള്‍ക്ക് കേരളത്തിലെ വടക്കന്‍ ജില്ലകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് മീഞ്ചന്ത ഗവ.കോളേജില്‍ പരീക്ഷ എഴുതുവാനുള്ള അവസരം ഏര്‍പ്പെടുത്തിയെന്ന് സര്‍വ്വകലാശാല അറിയിച്ചു. കൂടാതെ സര്‍വ്വകലാശാലയുടെ അധികാര പരിധിക്ക് അകത്തുള്ള ഏത് എം.ബി എ. കോളേജിലും പരീക്ഷ എഴുതുവാനും സൗകര്യമേര്‍പ്പെടുത്തി.
വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന കോളേജുമായി ബന്ധപ്പെട്ട് എഴുതുവാന്‍ ഉദ്ദേശിക്കുന്ന പരീക്ഷാ കേന്ദ്രം ഏതെന്ന് അറിയിക്കണം. കോളജ് പ്രിന്‍സിപ്പല്‍മാര്‍ മറ്റു കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ പേര്, രജിസ്റ്റര്‍ നമ്പര്‍, ഓരോ ദിവസവും എഴുതുന്ന പേപ്പറിന്റെ പേര് എന്നിവ ക്രോഡീകരിച്ച് ar12exam@mgu.ac.in എന്ന ഇ-മെയിലിലേക്ക് ജൂണ്‍ 14ന് വൈകിട്ട് 5നകം അറിയിക്കണം. പ്രിന്‍സിപ്പല്‍മാര്‍ നല്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കേ പരീക്ഷ കേന്ദ്രം മാറി പരീക്ഷയെഴുതാനാകൂവെന്ന് സര്‍വ്വകലാശാല പരീക്ഷ കണ്ട്രോളര് അറിയിച്ചു.

