മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെയും, മൂവാറ്റുപുഴ ഇംഗ്ലീഷ് ലാംഗ്വേജ് അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ എസ്.സി.വനിതകള്‍ക്ക് ഐ.ഇ.എല്‍.റ്റി.എസ്നും, ഇംഗ്ലീഷ് അഡ്വാന്‍സ്ഡ് കോഴ്സിനും പരിശീലനം നല്കി. ഐ.ഇ.എല്‍.റ്റി.എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസര്‍ ജോസഫ് ജോണിന്റെ സാന്നിദ്ധ്യത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് നിര്‍വ്വഹിച്ചു.
അഡ്വാന്‍സ്ഡ് ഇംഗ്ലീഷ് കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണും, മാറാടി പഞ്ചായത്ത് പ്രസിഡന്റ് ലത ശിവനും നിര്‍വ്വഹിച്ചു. മാറാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബാബു തട്ടാറുകുന്നേല്‍, ഇംഗ്ലീഷ് ലാംഗ്വേജ് അക്കാദമി പ്രിന്‍സിപ്പാള്‍ ആശ പ്രിയ ജോസഫ് എന്നിവര്‍ സംസാരിച്ചു.