തിരുവനന്തപുരം: ‘ബിടെക് സപ്ളിമെന്റി പരീക്ഷ ടൈംടേബിളിലെ അശാസ്ത്രീയതക്കെതിരെ എം എസ് എഫ് ടെക്ഫെഡ് കെ.ടി.യുക്ക് ബദല്‍ ടൈംടേബിള്‍ സമര്‍പ്പിച്ചു. ഇത് സംബന്ധിച്ച് നേതാക്കള്‍ പരാതി നല്കി. ബിടെക് എസ് 3, എസ് 5 സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണന്ന് നേതാക്കള്‍ പറഞ്ഞു.
നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസം തന്നെ രണ്ടു പരീക്ഷയില്‍ പങ്കെടുക്കേണ്ടി വരുന്നു. അതുപോലെ ‘ഈദുല്‍ ഫിതര്’ പ്രതീക്ഷിക്കുന്ന ദിവസം എസ് 3 പരീക്ഷയും തീരുമാനിച്ചിട്ടുണ്ട്.ഇതെ തുടര്‍ന്നാണ് ടെക്ഫെഡ് സംസ്ഥാന കമ്മിറ്റി വിദ്യാര്‍ഥികള്‍ക്ക് സ്വീകാര്യമായ വിധത്തില്‍ കെ.ടി.യുക്ക് ഒരു ബദല്‍ ടൈംടേബിള്‍ സമര്‍പ്പിച്ചത്. , എം.എസ്.എഫ്. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷഫീക്ക് വഴിമുക്ക്, ടെക്ഫെഡ് സ്റ്റേറ്റ് ട്രഷറര്‍ മുഹമ്മദ് ആലി പോന്നത്ത്, ഹാദി റഫാദ്, സഹീന, ഫഹ്മ, സലീന് തുടങ്ങിയവര്‍ കെ.ടി.യു പരീക്ഷ കണ്ട്രോളര് ഡോ.ഷാബുവിനെ കണ്ട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്.