മൂവാറ്റുപുഴ: മുളവൂർ സർക്കാർ യു പി സ്കൂളിലേക്ക് പായിപ്ര ഗ്രാമപഞ്ചായത്ത് മുൻപ്രസിഡൻറും സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ കെ എച്ച് സിദ്ധീഖ് കുടകൾ കൈമാറി. ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ കാൽനടയായി എത്തുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്ക് കൈമാറുന്നതിനാണ് പേഴക്കാപ്പിള്ളി റൂറൽ സഹകരണ ബാങ്കിൻ്റെ സഹകരണത്തോടെ 30 കുടകൾ നൽകിയത്.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ എച്ച് സിദ്ധീഖ് ഹെഡ്മിസ്ട്രസ് എം എച്ച് സുബൈദക്ക് കുടകൾ കൈമാറി. പി ടി എ പ്രസിഡൻറ് ടി.എം.ഉബൈസ്, കെ എം ഫൈസൽ, നാസർ തടത്തിൽ, കെ’എം തസ്നി, റ്റി.തസ്കിൻ, അനുമോൾ.കെ.എസ്, കദീജ കുഞ്ഞുമുഹമ്മദ്, എം പി സുമോൾ, കെ എം ബബിത, എന്നിവർ സംബന്ധിച്ചു.