മുവാറ്റുപുഴ: അന്യസംസ്ഥാനങ്ങളില്‍ അകപ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെയും, കേരളീയരെയും നാട്ടില്‍ തിരിച്ചെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. പ്രവാസ ലോകത്ത് നിന്നും തിരികെ വരുവാന്‍ പ്രയാസമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കി തിരികെ എത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് ജെറിന് ജേക്കബ് പോള്‍, വൈസ് പ്രസിഡന്റുമാരായ ഫാസില്‍ സൈനുദ്ധീന്‍, അന്‍സാഫ് മുഹമ്മദ്, റെയ്മോന്‍ സാബു എന്നിവരെയും അറസ്റ്റ് ചെയ്ത് നീക്കി. മുവാറ്റുപുഴ നിയോജകമണ്ഡലത്തിലെ നുപ്പതോളം കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു.

