മൂവാറ്റുപുഴ: എസ്.എസ്.എല്‍.സി പരീക്ഷയിലും ഫുള്‍ ഏപ്ലസ് വാങ്ങി വിജയിച്ച ഫര്‍സാന ഇക്കുറി പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി അപൂര്‍വ്വ നേട്ടത്തിലൂടെ മൂവാറ്റുപുഴയുടെ അഭിമാനമായി.

♦ മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം ഫര്‍സാനയ്ക്ക് ഉപഹാരം നല്കിയപ്പോള്
മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യന്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ്ടു പരീക്ഷയില്‍ സയന്‍സ് ഗ്രൂപ്പില്‍ 1200 ല്‍ മുഴുവന്‍ മാര്‍ക്കും വാങ്ങിയാണ് ഈ മിടുക്കി ഉന്നത വിജയം നേടിയത്.
വായനക്കൊപ്പം സയന്‍സ് പ്രൊജക്ട് കള്ചെയ്യുന്നതിനും സമയം കണ്ടെത്തുന്ന ഫര്‍സാന മൂവാറ്റുപുഴ കാവുംങ്കര തെറ്റില മാരിയില്‍ ടി.എം.ആസാദിന്റെയും, റെജീനയുടെയും മകളാണ്. ഉന്നത വിജയം നേടിയ ഫര്‍സാന അസാദിന് മെഡിസിന് പോകാനാണ് മോഹം. സഹോദരന് ‘മുഹമ്മദ് യാസിന് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ്. ഫര്‍സാനയുടെ മിന്നും വിജയമറിഞ്ഞ് ജനപ്രതിനിധികളും പൗരമുഖരും അഭിനന്ദനവുമായി വീട്ടിലെത്തി. മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം ഫര്‍സാനയ്ക്ക് ഉപഹാരം നല്കി ആദരിച്ചു.
ഫര്‍സാനയുടെ വിജയം മൂവാറ്റുപുഴയ്ക്ക് അഭിമാനമായന്ന് എം.എല്‍.എ പറഞ്ഞു.മര്‍ച്ചന്‍സ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍, കേരള പ്രവാസി ഫെഡറേഷന് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കരീം, സനീഷ്കുമാര്,പാലം സലീം എന്നിവരും സന്നിഹിതരായിരുന്നു.


