മൂവാറ്റുപുഴ: കേരളത്തില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലഹരി വര്‍ജ്ജനത്തിലൂടെ ലഹരിമുക്തമായ ഒരു നവ കേരള സൃഷ്ടി ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ ലഹരി വര്‍ജ്ജനമിഷന്‍ വിമുക്തിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2017-2018 അധ്യയനവര്‍ഷത്തിലും, നടപ്പ് അധ്യയന വര്‍ഷത്തിലും തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബിന്റേയും, എന്‍.എസ്സ്.എസ്സ് യൂണിറ്റിന്റേയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും, യുവാക്കളിലും, വീടുകള്‍ നേരിട്ട് സന്ദര്‍ശിച്ച് പൊതുജനങ്ങള്‍ക്കിടയിലും വിമുക്തി മിഷന്റെ ബോധവല്‍ക്കരണ സന്ദേശം എത്തിക്കുന്നതിനായി നടത്തിയ മികവുറ്റ ‘ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് സംസ്ഥാന എക്സൈസ് വകുപ്പിന്റെ പ്രശംസാപത്രം തര്‍ബിയത്ത് ട്രസ്റ്റ് സ്കൂളിന് ലഭിച്ചു.
സ്കൂളിന്റെ 43-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ വച്ച് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജൂലി ഇട്ടിയക്കാട്ട് മൂവാറ്റുപുഴ എക്സൈസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എസ് മധുവില്‍ നിന്ന് പ്രശംസാപത്രം എറ്റുവാങ്ങി.ചടങ്ങില്‍
സ്കൂള്‍ മാനേജര്‍ ടി എസ് അമീര്‍, തര്‍ബിയത്ത് ട്രസ്റ്റ് ചെയര്മാന് ടി.എസ് ബഷീര്‍, അന്നൂര്‍ ഡെന്റല്‍ കോളേജ് ചെയര്മാന് അഡ്വ.ടി.എസ് റഷീദ്, വാര്‍ഡ് കൗണ്‍സിലര്‍ പി.വൈ നൂറുദീന്‍, സ്കൂള്‍ ഹെഡ്മാസ്റ്റര് പി.സി സ്കറിയ, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ടി.എം ജോര്‍ജ് , പി ടി.എ പ്രസിഡന്റ് ഷാനവാസ് പി പി തുടങ്ങിയവര്‍ പങ്കെടുത്തു.


