മൂവാറ്റുപുഴ :മുളവൂര്‍ എംഎസ്എം സ്കൂളില്‍ ഉപയോഗശൂനിമായ പ്ലാസ്റ്റിക്ക് ബോട്ടിലുകളുടെ ശേഖരണം ആരംഭിച്ചു.പ്ലാസ്റ്റിക്ക് മലിനീകരണത്തെകുറിച്ചും, പ്ലാസ്റ്റിക്കിന്ന്റ്റെ ശാസ്ത്രിയ സംസ്കരണത്തെ പറ്റിയും വിദ്യാര്‍ഥികളിലും രക്ഷകര്‍ത്താക്കളിലും അവബോധം സൃഷ്ട്ടിക്കുന്നതിന് വേണ്ടിയാണ് സ്കൂളിന്റെ ആഭിമുഖിത്തില് പ്ലാസ്റ്റിക്ക് ശേഖരണ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സ്കൂള്‍ പരിസരത്ത് നിന്നും വിദ്യാര്‍ഥികളുടെ വീടുകളില്‍ നിന്നും കൊണ്ടുവരുന്ന ഉപയോഗശൂനിമായ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ സ്കൂളില്‍ സ്ഥാപിച്ചുട്ടുള്ള പെട്ടികളില്‍ ശേഖരിച് ശാസ്ത്രിയ സംസ്കരണം നടത്തുന്നവര്‍ക്ക് കൈമാറുന്നതാണ് പദ്ധതി. രക്ഷകര്‍ത്താക്കളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത് .
പദ്ധതിയുടെ ഉല്‍ഘാടനം വാര്‍ഡ് മെംബര്‍ സീനത്ത് അസിസ് നിര്‍വഹിച്ചു, ഹെഡ്മിസ്ട്രസ് ഇ.എം സല്‍മത്ത് , എം.എ.ഫാറൂഖ് , മുഹമ്മദ് കുട്ടി, ഷഹനാസ് വി.എം , പി റ്റി എ, എം പി റ്റി എ അംഗങ്ങള്‍ തുടങ്ങിവര്‍ സംബദ്ധിച്ചു


