മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാ ദീപ്തി പദ്ദതിയുടെ ഭാഗമായി മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്ക് ഉപരിപഠനത്തിന് വേണ്ട നിര്‍ദ്ധേശങ്ങളും സഹായങ്ങളും നല്‍കുന്നതിനായി ചൊവ്വാഴ്ച മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടക്കും.
രാവിലെ 9.30ന് മൂവാറ്റുപുഴ നഗരസഭ, പായിപ്ര, വാളകം, ആവോലി, മാറാടി, ആരക്കുഴ, പാലക്കുഴ, പഞ്ചായത്തുകളില്‍ എസ്.എസ്.എല്‍.സി വിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും, ഉച്ചകഴിഞ്ഞ് 1.30 മുതല്‍ മഞ്ഞള്ളൂര്‍, കല്ലൂര്‍ക്കാട്, ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളിലെ എസ്.എസ്.എല്‍.സി വിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കുമാണ് ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. കരിയര്‍ ഗൈഡന്‍സ് ക്ലാസ്സിന്റെ ഉദ്ഘാടനം രാവിലെ 9.30ന് എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കരിയര്‍ ഗൈഡന്‍സ് ക്ലാസ്സിന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ പി.ജെ.ഷാജു നേതൃത്വം നല്‍കുമെന്ന് വിദ്യാ ദീപ്തി പദ്ധതി ചെയര്മാന് എന്‍.അരുണും, കണ്‍വീനര്‍ ടി.കെ.വിജയകുമാറും, കൊ-ഓര്‍ഡിനേറ്റര്‍ സി.ആര്.ജനാര്‍ദ്ധനനും അറിയിച്ചു.


