മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് നടന്ന നാല് കോളേേജുകളിൽ മൂന്നിടത്ത് എസ്എഫ്ഐ യ്ക്ക് ഉജ്വല വിജയം.മൂവാറ്റുപുഴ നിർമ്മല കോളേജ് യൂണിയൻ എസ്എഫ്ഐ തിരിച്ച് പിടിച്ചു. എതിർ പാനലിൽ മത്സരിച്ച കെഎസ് യു ഒരു സീറ്റിലും വിജയിച്ചില്ല. തെരഞ്ഞെടുപ്പ് നടന്ന 14 സീറ്റിലും എസ്എഫ്ഐ വിജയിച്ചു. മൂന്ന് ഡിഗ്രി പ്രതിനിധികളും രണ്ട് വനിത പ്രതിനിധികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ആസിഫ് സിദ്ധിഖ് (ചെയർമാൻ), കെ എ അനുപമ (വൈസ് ചെയർപേഴ്സൺ), ജീവൻ കെ രാജൻ (ജനറൽ സെക്രട്ടറി), ആത്മജ് ജോയി, പി എ ഫവാസ് (യുയുസിമാർ), സഞ്ജയ് സന്തോഷ് (മാഗസിൻ എഡിറ്റർ), എസ് ഗൗരി (ആർട്സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് വിജയിച്ചത്.
പേഴയ്ക്കാപ്പിള്ളി അറഫ കോളേജിൽ 11 ൽ ഒമ്പത് സീറ്റിൽ എസ്എഫ്ഐക്കാണ് വിജയം. ആദിൽ നജീബ് (ചെയർമാൻ), ഫിയ ഷെറിൻ (വൈസ് ചെയർപേഴ്സൺ), കെ എൻ ആമിന (ജനറൽ സെക്രട്ടറി), ചൈതന്യ കുഞ്ഞൻ (യുയുസി), ആരതി സുരേന്ദ്രൻ (മാഗസിൻ എഡിറ്റർ), ജീവൻ ജയൻ (ആർട്ട്സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് വിജയിച്ചത്.
വാഴക്കുളം സെൻ്റ് ജോർജ് കോളേജിൽ എസ്എഫ്ഐ പാനൽ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടിരുന്നു. ജോയൽ ജോയി (ചെയർമാൻ), നൈന ബൈജു (വൈസ് ചെയർപേഴ്സൻ), ജോൺ പോൾ ജൂബി (ജനറൽ സെക്രട്ടറി), ജി കൃഷ്ണപ്രസാദ് (യുയുസി), കൃഷ്ണജിത്ത് വിനോദ് (മാഗസിൻ എഡിറ്റർ), വി ഗോവിന്ദ് (ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി) എന്നിവരും വനിത പ്രതിനിധികൾ, ക്ലാസ്സ് പ്രതിനിധികളുമാണ് എതിരില്ലാതെ വിജയിച്ചത്.


