മുവാറ്റുപുഴ : അധ്യാപക ദിനത്തില്‍ മുന്‍ അധ്യാപകരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് രണ്ടാര്‍കര എസ് എ ബി ടി എം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പി ടി എ അംഗങ്ങളും ചേര്‍ന്ന് മുന്‍ അധ്യാപകരുടെ ഭവനങ്ങളാണ് സന്ദര്‍ശിച്ചത് . മുവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും വിവിധ സ്കൂളുകളില്‍ അധ്യാപകനായിരുന്ന സൈനുദ്ദിന്‍ മാസ്റ്ററെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. കുട്ടികള്‍ അദ്ദേഹവുമായി സംവദിച്ചു . പിടിഎ പ്രസിഡന്റ് ജാഫര്‍ തടുത്തിക്കുന്നേല് അധ്യക്ഷത വഹിച്ചു .
സ്കൂള്‍ മാനേജര്‍ എം എം അലിയാര് മാസ്റ്റര്‍ അധ്യാപക ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു . ഹെഡ്മിസ്ട്രസ് ഫൗസിയ എം.എ അധ്യാപക ദിന സന്ദേശം നല്കി. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ കെ.എം.ഷെക്കീര്‍ ,പി.റ്റി.എ.വൈസ് പ്രസിഡന്റ് ഫൈസല്‍ കുറ്റിയാനിക്കല്‍ ,എം.പി .റ്റി എ പ്രസിഡന്റ് സലിക്കത്ത് അഫ്സല്, പിറ്റിഎ അംഗം സൗമ്യ ,സീനിയര്‍ അസിസ്റ്റന്റ് റഫിന മുഹമ്മദ് ,അദ്ധ്യാപകരായ റസീന,സബന, അഷിദ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.


