മൂവാറ്റുപുഴ: സംസ്ഥാനസര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പി ന്റെയും(എസ്.എസ്.കെ) മൂവാറ്റുപുഴ ബി.ആര് സിയുടെയും നേതൃത്വത്തില്‍ കടാതി സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ വര്‍ണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വ്വഹിക്കുo.സ്കൂള്‍ പ്രധാന അധ്യാപിക എ.ബി. ദീപയും പി.ടി.എ പ്രസിഡന്റ് പി.എന്‍.മനോജും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാത്യു കുഴല്നാടന് എംഎല്‍എ അധ്യക്ഷനാകും. വര്‍ണ്ണക്കൂടാരം നിര്‍മ്മാണത്തിന് നേതൃത്വം നല്കിയ ചിത്രകല ഒരുക്കിയ കെ.എം.ഹസ്സന്, ശില്പകല ഒരുക്കിയ കെ.കെ.റെജി, ജൈവവൈവിദ്യ ഉധ്യാനം ഒരുക്കിയ ജോണ്സണ് എന്നിവര്‍ക്ക് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉപഹാരം നല്‍കും.
എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ മെര്ലിന് ജോര്‍ജ് പദ്ധതി വശദീകരണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ബിനോ.കെ. ചെറിയാന് സ്വാഗതവും പ്രധാന അധ്യാപിക എ.ബി.ദീപ നന്ദിയും പറയും.
പൊതുവിദ്യാഭ്യാസ വകുപിന്റെയും മൂവാറ്റുപുഴ ബി.ആര്‍സിയുടെയും നേതൃത്വത്തില്‍ 10 ലക്ഷം രൂപ മുടക്കിയാണ് വര്‍ണ്ണക്കൂടാരം സ്കൂളില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് സന്തോഷത്തോടെയും അവരുടെ അഭിരുചിക്കനുസരിച്ചും കളികളില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന വിശാലവും ശിശു സൗഹൃദവുമായ പ്രവര്‍ത്തന ഇടങ്ങള്‍ ഒരുക്കുക എന്നതാണ് വര്‍ണക്കൂടാരം ലക്ഷ്യമിടുന്നത്.
ഹരിത ഉദ്യാനം, വിശാലമായ കളിയിടം, ശിശു സൗഹൃദ ഇരിപ്പിടങ്ങള്‍, വര്‍ണ്ണാഭമായ ക്ലാസ്സ് മുറികള്‍ എന്നിവയും വായനാ ഇടം, ഗണിത ഇടം, നിരീക്ഷണ ഇടം, പാവ ഇടം, വരയിടം തുടങ്ങി വിവിധ കോര്‍ണറുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികളെ ആകര്‍ഷിക്കുകയും അവരുടെ അക്കാദമിക ഭൗതിക മാനസിക ചിന്തകള്‍ വികസിപ്പിക്കുകയും ചെയ്യുന്ന ചുമര്‍ചിത്രങ്ങള്‍, വര്‍ണ്ണക്കൂടാരത്തിന്റെ പ്രത്യേകതയാണ്.
കുട്ടികളുടെ സര്വതോന്മുഖ വികാസത്തിനു സഹായിക്കുന്ന 13 പ്രവര്‍ത്തന ഇടങ്ങള്‍ (ആക്ടിവിറ്റി ഏരിയകള്‍ ) ആണ് വര്‍ണ്ണക്കൂടാരത്തിലൂടെ സ്കൂളില്‍ സജ്ജമാക്കിയിരിക്കുന്നത്. വാളകം ഗ്രാമപഞ്ചായത്തിലെ 116 വര്‍ഷം മുമ്പ് സ്ഥാപിച്ച കടാതി സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്തികള്‍ പഠിക്കുന്ന സര്‍ക്കാര്‍ എല്‍പി സ്കൂളാണിത്.
82 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും രണ്ട് അമധ്യാപകരും സ്കൂളിലുണ്ട്. സ്കൂളിന് സ്വന്തമായി 50-സെന്റ് സ്ഥലും മൂന്ന് ബില്‍ഡിംങ്ങുകളും ഉണ്ട്. പ്രധാന അധ്യപിക എ.ബി. ദീപ, പിടിഎ പ്രസിഡന്റ് പി.എന്‍.മനോജ്, മൂവാറ്റുപുഴ ബി.ആര്.സി ബിപിസി ആനി ജോര്‍ജ്, എം.പി.ടി.എ ചെയര്‍പേഴ്സണ്‍ സുമ ബിബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന കൂട്ടായ പ്രവര്‍ത്തനമാണ് സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കിയത്.


