മൂവാറ്റുപുഴ: വീട്ടൂര്‍ എബനേസര്‍ ഹയര്‍സെക്കന്ററി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മഴക്കാലരോഗ ബോധവത്ക്കരണവും ജൈവപച്ചക്കറി വിത്ത് വിതരണവും നടത്തി. ലഘുലേഖകള്‍ വിതരണം ചെയ്തു.
ഓണത്തിന് സ്വന്തം അടുക്കളത്തോട്ടത്തില്‍ വിളയുന്ന പച്ചക്കറികള്കൊണ്ടുള്ള സദ്യ ഉണ്ടാക്കുക എന്ന ആശയം ഉള്‍ക്കൊണ്ടാണ് ജൈവ പച്ചക്കറിവിത്ത് വിതരണം നടത്തിയത്.
എന്‍.എസ്.എസ്. വോളണ്ടിയര്‍മാരായ ജോസ്പോള്‍, റോഷ്നി ഒ.ആര്., എല്‍ദോസ് ബേബി എന്നിവര്‍ നേതൃത്വം നല്കിയ പരിപാടിയില്‍ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ലക്ഷ്മിദേവി എം.ജി. അഡൈ്വസര്‍ എബിപോള്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.


