മൂവാറ്റുപുഴ: വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷം വജ്രം വെള്ളിയാഴ്ച നടക്കും. എന്‍ഡോവ്മെന്റ് വിതരണം, എജുക്കേഷന്‍ എക്സലന്‍സ് അവാഡ് വിതരണം, കലാകായിക പ്രതിഭകള്‍ക്ക് ആദരം, വിരമിക്കുന്ന അധ്യാപിക മിജി മത്തായിക്കുള്ള യാത്രയയപ്പ് സമ്മേളനം , പൂര്‍വ്വ അധ്യാപക സംഗമം എന്നിവയും ഇതോടനുബന്ധിച്ച് നടത്തും.
വൈകിട്ട് 6.00 ന് പൊതുസമ്മേളനം നിയമ വ്യവസായവകുപ്പു മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. അഡ്വ.പി.വി. ശ്രീനിജിന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കേരള ബാങ്ക് ചെയര്മാന് ഗോപി കോട്ട മുറിക്കല്‍ മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോര്‍ജ്ജ് മാന്തോട്ടം കോര്‍ എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണവും , മാനേജര്‍ കാമാന്‍ഡര്‍ സി.കെ ഷാജി സ്വാഗതവും പറയും. ഉച്ചയ്ക്ക് 2.30 മുതല്‍ എബനേസറിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ വജ്രം – 2024 നടക്കും.


