ഭിന്നശേഷി വിഭാഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെയും ജൂനിയര്‍ റഡ്ക്രോസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി അന്ധനായ ഇഫ്താക്കര് എന്ന ലോട്ടറി വില്‍ക്കുന്ന യുവാവിനോടൊപ്പം സമയം ചെലവഴിയ്ക്കുകയും അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥികള്‍ ഈ ലോട്ടറി കച്ചവടക്കാരന്റെ കൈയിലിരുന്ന നൂറോളം ലോട്ടറി ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കകം റോഡിലൂടെ വരുന്ന വഴിയാത്രക്കാര്‍ക്കും വാഹന ഉടമകള്‍ക്കും വില്‍ക്കുന്നതിന് സഹായിച്ചു. വിദ്യാര്‍ത്ഥികളായ സിദ്ധാര്ത്ഥന് കെ മണി, ജോഷ്ലാല് ജോണ്‍, അബിന്‍ സണ്ണി, പ്രണവ് എ ബിജു, ബേസില്‍ ഷാജി, എല്‍സണ്‍ കെ റോയ്, പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി.പി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു


