മലപ്പുറം : സർഗാത്മക കലാലയങ്ങളെ സൃഷ്ടിക്കുക എന്ന ഉത്തരവാദിത്തമാണ് വിദ്യാർത്ഥി സംഘടനകൾ നിർവഹിക്കേണ്ടതെന്നും അല്ലാതെ അക്രമത്തിന്റെയും സംഹാരത്തിന്റെയും മാർഗം സ്വീകരിച്ചു രക്ത സാക്ഷികളെ സൃഷ്ടിക്കാനുള്ളതല്ല വിദ്യാർത്ഥി രാഷ്ട്രീയമെന്നു പാണക്കാട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
ക്യാമ്പസ്സുകളിൽ സർഗ്ഗാത്മകതയുടെ നിലനിൽപ്പിനും മതേതര ജനാതിപത്യ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും എം എസ് എഫ് നടത്തുന്ന ശ്രമങ്ങൾ മാതൃകാപരമാണെന്നും, മറ്റു വിദ്യാർത്ഥിസംഘടനകൾക്ക് മാതൃകയാണു എം.എസ്.എഫ്.ന്റെ പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ക്യാമ്പസ്സുകളിൽ വർഗ്ഗീയ-അക്രമ രാഷ്ട്രീയംകൊണ്ട് അരാജകത്വം സൃഷ്ടിക്കുമ്പോൾ എം.എസ്.എഫ് ഉയർത്തിപിടിച്ച കഠാര വെടിയുക തൂലികയേന്തുക എന്ന മുദ്രാവാക്യം ഏറെ പ്രസക്തമാണെന്നും തങ്ങൾ പറഞ്ഞു.
കഠാര വെടിയുക, തൂലികയേന്തുക എന്ന പ്രമേയത്തിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരിന്റെയും, സെക്രട്ടറി എം.പി നവാസിന്റേയും നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പസ് യാത്രയുടെ മലപ്പുറം ജില്ലയിലെ രണ്ടാം ദിനം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് വി.കെ ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തി. വേങ്ങര മലബാർ കോളേജ്, രാമപുരം ജെംസ് കോളേജ്, പെരിന്തൽമണ്ണ പി.ടി.എം കോളേജ്, മഞ്ചേരി എൻ.എസ്.എസ് കോളേജ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം രണ്ടാം ദിനം വിദ്യാർത്ഥി റാലിയോടെ മഞ്ചേരി ടൗണിൽ സമാപിച്ചു.
സമാപന സമ്മേളനം ജില്ലാ ലീഗ് സെക്രട്ടറി യു.എ ലത്തീഫ് ഉൽഘാടനം ചെയ്തു. അഡ്വ.എം ഉമ്മർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം, ഇസ്ഹാഖ് കുരിക്കൾ, എ.കെ മുസ്തഫ, പി.കെ അസ്ലു, വല്ലാഞ്ചിറ മുഹമ്മദലി, എൻ.സി ഫൈസൽ, യൂസുഫ് വല്ലാഞ്ചിറ, ശരീഫ് വടക്കയിൽ, ഷബീർ ഷാജഹാൻ, നിഷാദ്.കെ.സലീം, കെ.എം ഫവാസ്, റഷീദ് മേലാറ്റൂർ, നജ്മ തബഷീറ, അൻവർ മുള്ളമ്പാറ, ടി.പി ഹാരിസ്, വി.പി അഹമ്മദ് സഹീർ, നിഷാജ് എടപ്പറ്റ, പി.കെ നവാസ് എന്നിവർ സംസാരിച്ചു. യാത്രക്ക് സാദിഖ് കൂലിമടത്തിൽ, സലാം മണലായ, റിയാസ് പുൽപ്പറ്റ, കബീർ മുതുപറമ്പ്, ഇ.വി ഷാനവാസ്, ടി.നിയാസ്, ആയിഷ ബാനു, നജ്വ, നയന സുരേഷ്, ഫവാസ് പനയത്തിൽ, ടി.ഫസലുറഹ്മാൻ, പി.എ ജവാദ്, സി.പി ഹാരിസ്, സി.എച്ച് ഷക്കീബ്, ടി.നിഷാദ്, അഫ്ഫാർ കുന്നപ്പള്ളി, വി.എം ജുനൈദ്, യു. ബാസിത്ത് എന്നിവർ നേതൃത്വം നൽകി.
Central Desk: 9447105395 (whatsap) – Mail:rdpatgram@gmail.com


