എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍. ഈ വര്‍ഷത്തെ വിജയശതമാനം ശതമാനം 97.85 %. വിജയശതമാനം കൂടുതല്‍ ലഭിച്ച ജില്ല എറണാകുളം 99.12 %. ഏറ്റവും കുറവ് വിജയശതമാനം ലഭിച്ചത് വയനാട് ജില്ലയില്‍, 93.87%.
ഫലപ്രഖ്യാപനത്തിനായി കാത്തിരുന്നത് നാല് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ്. സംസ്ഥാനത്ത് 4.41 ലക്ഷം കുട്ടികളാണ് ഇക്കുറി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. രാവിലെ 10.30ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഫല പ്രഖ്യാപനം നടത്തി.
http:/keralapareekshabhavan.in, http:/results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http:/results.itschool.gov.in
എന്നീ വെബ്സൈറ്റുകളിലൂടെയും ഫലമറിയാം. പിആര്‍ഡിയുടെ മൊബൈല്‍ ആപ്പിലൂടെയും ഫലം ലഭ്യമാകും.
ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഫലപ്രഖ്യാപനവും ഇന്ന് തന്നെയാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിജയശതമാനം 95.98 ആയിരുന്നു