മൂവാറ്റുപുഴ: കിഴക്കേക്കര ഗവ. ഈസ്റ്റ് ഹൈസ്കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദി വിവിധ ക്ളബ്ബുകള്‍, ഹലോ ഇംഗ്ലീഷ് എന്നിവയുടെ ഉദ്ഘാടനം പ്രശസ്ത ബാലസാഹിത്യകാരന്‍ ഹരീഷ് ആര് നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ.എ ജമീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ.കെ മനോജ് സ്വാഗതം പറഞ്ഞു. കവിത ,കഥ, പുസ്തക പരിചയം ഗണിത ഗാനം ഇംഗീഷ് ആക്ഷന്‍ സ്കിറ്റ് തുടങ്ങിയ കലാപരിപരിപാടികള്‍ അരങ്ങേറി ബീമ നി സാമുദ്ദീന്‍ എ.പി ജെ അബ്ദുള്‍ കലാം അനുസ്മരണം നടത്തി. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളുടെ സമ്മാനദാനവും നടന്നു. എം.കെ ആഷ ടീച്ചര്‍ നന്ദി പറഞ്ഞു.

