വിദ്യാഭ്യാസ മേഖലയിലെ കുത്തഴിഞ്ഞ നയങ്ങൾക്കെതിരെ എം എസ് എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് വിദ്യാഭ്യാസ വകുപ്പിനെ തെരുവിൽ വിചാരണ ചെയ്തു.പാഠ പുസ്തക വിതരണത്തിലേ ആപാകതകൾ, പ്ലസ് ടൂ ഉത്തര കടലാസ് കാണാതെ പോയ വിഷയം, ഓൺലൈൻ ക്ലാസ്സുകളുടെ അപാകതകൾ എന്നിവ ചൂണ്ടി കാട്ടിയാണ് എം എസ് എഫ് സെക്രട്ടറിയറ്റിനു മുന്നിൽ സമരം സങ്കടിപ്പിച്ചത്. പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്തു. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീക്ക് വഴിമുക്കിന്റെ അധ്യക്ഷതയിൽ നടന്ന പരുപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് മുഖ്യ പ്രഭാഷണം നടത്തി, എസ് ടി യു ദേശിയ സമതി അംഗം മഹീൻ അബൂബക്കർ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് കരമന, ജില്ലാ ട്രഷറർ ഫൈസ് പൂവച്ചൽ എന്നിവർ സംസാരിച്ചു. പരുപാടിയിൽ എം എസ് എഫ് ജില്ലാ ആക്ടിങ് പ്രസിഡന്റ് സനോഫർ വിഴിഞ്ഞം, ജില്ലാ വൈസ് പ്രസിഡന്റ് ഷെഹിൻ കാപ്പിക്കട, ജില്ലാ സെക്രട്ടറി അൻസിഫ് അഷ്റഫ്, യൂത്ത് ലീഗ് കോവളം നിയോജകമണ്ഡലം പ്രസിഡന്റ് സിദ്ദിഖ് വിഴിഞ്ഞം, ആരിഫ് വിഴിഞ്ഞം, സാബിത്, നിജാസ്, സലാഹുദ്ധീൻ, ഷെഹ്നാസ്, നൗഫൽ നെടുമങ്ങാട്, ഇർഫാദ്, നിധിൻഷാ എന്നിവർ സംബന്ധിച്ചു

