നിയോജക മണ്ഡലത്തിലെ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, ബോര്‍ഡ്, യൂണിവേഴ്സിറ്റി പരിക്ഷകളില്‍ തിളക്കമാര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും മറ്റു മേഖലകളിലെ മത്സരങ്ങളില്‍ വിജയം കൈവരിച്ച പ്രതിഭകള്‍ക്കും എം.എല്‍.എ അവാര്‍ഡ് നല്കി ആദരിക്കുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സംസ്ഥാന സിലബസുകളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും അനുമോദിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും ഈ ചടങ്ങില്‍ വെച്ച് അനുമോദിക്കും. മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട സ്കൂളുകളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികളുടെ പട്ടിക അതാത് വിദ്യാലയങ്ങളില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പുറമെ നിയോജകമണ്ഡലത്തിലെ താമസക്കാരും എന്നാല്‍ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിനു പുറത്തുള്ള സ്കൂളുകളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളും മണ്ഡലത്തില്‍ ഉള്‍പ്പെട്ട യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളും മറ്റു മേഖലകളിലെ മത്സരങ്ങളില്‍ വിജയം നേടിയ വ്യക്തികളും അപേക്ഷിച്ചാല്‍ മതിയാകും. അപേക്ഷകള്‍ ജൂണ്‍ നാലിനകം മൂവാറ്റുപുഴ കച്ചേരിത്താഴത്തുള്ള എം.എല്‍.എ ഓഫിസിലും, മൂവാറ്റുപുഴ ബി.ആര്.സിയിലും നേരിട്ട് നല്‍കാവുന്നതാണ്.