പെരുമ്പാവൂർ: മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും എൽദോസ് കുന്നപ്പിള്ളി എം എൽ എയുടെ അവാർഡ് . എസ്.എസ്.എൽ.സി, പ്ലസ് ടൂ, ബോർഡ് പരിക്ഷകളിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സംസ്ഥാന സിലബസുകളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് എം.എൽ.എ അവാർഡ് നൽകി ആദരിക്കും. 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും മറ്റു മേഖലകളിൽ തിളക്കമാർന്ന വിജയം കൈവരിച്ച വ്യക്തികളെയും ഈ ചടങ്ങിൽ വെച്ച് അനുമോദിക്കും. തുടർച്ചയായ മൂന്നാം വർഷമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് പുറമെ നിയോജകമണ്ഡലത്തിലെ സ്ഥിര താമസക്കാരും എന്നാൽ പെരുമ്പാവൂർ നിയോജകമണ്ഡലത്തിനു പുറത്തുള്ള സ്കൂളുകളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്കും എം.എൽ.എ അവാർഡിന് അപേക്ഷിക്കാവുന്നതാണ്. പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള എം.എൽ.എ ഓഫിസിൽ നേരിട്ടും mlaawardpbvr@gmail.com എന്ന വിലാസത്തിൽ ഇമെയിൽ വഴിയും മർക്ക് ലിസ്റ്റിന്റെ കോപ്പി സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9847 55 55 39 , 9895 55 58 57 എന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് എം എൽ എ അറിയിച്ചു.


