വിദ്യഭ്യാസത്തിന് പുതിയ ചരിത്രം കുറിക്കാനായി ജൂണ്‍ ഒന്ന് മുതല്‍ കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മുന്നില്‍ ബുക്കും പേനയുമായിട്ട് ഇരിക്കുകയായിരുന്നു. കാലവര്‍ഷത്തില്‍ പുതിയ യൂണിഫോമും സ്കൂള്‍ ബാഗും തൂക്കി മഴയത്ത് നനഞ്ഞ് സ്കൂളില്‍ ചെന്ന് ഈറനോടെ ഇരിക്കുന്ന ആ സ്കൂളിന്റെ നാളുകള്‍ ഇനി ഉടനെങ്ങും എത്തില്ല. കൈറ്റ് വികടേഴ്സ് ചാനലിലൂടെയും വെബ്സൈറ്റ് വഴിയുമാണ് പഠന സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്റ്റേറ്റ് സിലബസിലുള്ള കുട്ടികള്‍ക്കായാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം സി.ബി എസ് ഇ, ഐ സി എസ് സി സിലബസുകാര്‍ക്ക് സ്കൂളുകള്‍ കേന്ദ്രീകരിച്ചായിരിക്കും പഠനം. ആദിവാസി മേഖലകളില്‍ ഒരാഴ്ചക്കുള്ളില്‍ പഠനസൗകര്യം ഉറപ്പാക്കും.

