തിരുവനന്തപുരം : സൗകര്യങ്ങൾ ഉറപ്പു വരുത്താതെ ഏകപക്ഷീയമായ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നടത്താൻ ഉദ്ദേശിക്കുന്ന സർക്കാർ നീക്കത്തിനെതിരെ എം എസ് എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ഉപരോധം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാ പള്ളി റഷീദ് ഉത്ഘാടനം ചെയ്തു.എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീക് വഴിമുക്ക് അധ്യക്ഷത വഹിച്ചു.എം എസ് എഫ് ജില്ലാ ആക്ടിങ് പ്രസിഡന്റ് സനോഫർ വിഴിഞ്ഞം,ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ കുളപ്പട, ജില്ലാ ട്രെഷറർ ഫൈസൽ ചുള്ളിമാനൂർ. ജില്ലാ സെക്രട്ടറി അൻസിഫ് അഷ്റഫ്, എം എസ് എഫ് നേതാക്കളായ അസ്ലം സുബിൻ, സഫ്വാൻ എന്നിവർ പങ്കെടുത്തു.
Home Education ആവിശ്യമായ സൗകര്യങ്ങൾ ഒരുക്കതെയുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരിഷ്കാരങ്ങൾ പ്രതിഷേധാർഹം: എം എസ് എഫ്

