കൊച്ചി :”പ്രതിരോധം ആളിക്കത്തിക്കുക” എന്ന സന്ദേശമുയർത്തി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന ഒറിയന്റേഷൻ ക്യാംപ് മെയ് രണ്ടിന് എറണാകുളത്ത് വച്ച് നടത്തുമെന്ന് കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ഫാത്തിമ അഫ്രിൻ അറിയിച്ചു.
നരേന്ദ്രമോഡിയുടെ ഭരണത്തിനു കീഴിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുമ്പോഴും അക്രമങ്ങളെ ന്യായീകരിക്കുകയും വിമർശനങ്ങളെയും വിയോജിപ്പുകളെയും അടിച്ചമർത്തുകയും ചെയ്യുന്ന ഏകാധിപത്യ പ്രവണതക്കാണ് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. അത്യന്തം അപകടകരമായ ഈ സാഹചര്യത്തിൽ ഫാസിസത്തിനെതിരേ വിദ്യാർത്ഥിനികളെ ബോധവൽക്കരിക്കുക വഴി പ്രതിരോധത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാംപസ് ഫ്രണ്ട് ക്യാംപ് സങ്കടിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. ജില്ലാ ജോ. സെക്രട്ടറി ഹിബ അഖീല, ട്രഷറർ സാഇഹ ഷിഹാബ്, കളമശ്ശേരി ഏരിയാ സെക്രട്ടറി നൗജിൻ സംബന്ധിച്ചു.