ന്യൂഡല്‍ഹി: സംസ്ഥാന സർക്കാർ ഉദ്യാഗസ്ഥരും ഇഡിയും പരസ്പരം എടുക്കുന്ന കേസുകളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി.ഇത്തരം കേസുകളില്‍ പ്രതികാര നടപടി ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
കുറ്റക്കാർ ശിക്ഷിക്കപ്പെടണം. എന്നാല്‍ നിരപരാധികളുടെ കണ്ണുനീർ വീഴരുത്. സമാനമായ കേസുകളില്‍ രേഖകള്‍ കൈമാറുന്നതിന് പ്രത്യേകം മാർഗരേഖ തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു. തമിഴ്നാട് വിജിലൻസ് ഡിപ്പാർട്ട്മെന്റ് ഇഡി ഉദ്യോഗസ്ഥന് എതിരായി എടുത്ത കേസിലാണ് കോടതിയുടെ നിരീക്ഷണം.


