ന്യൂഡല്‍ഹി: നവകേരളയാത്രയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ മര്‍ദനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി കെ.മുരളീധരൻ എംപി. പ്രസ്താവനയുടെ മൂര്‍ച്ച പ്രവൃത്തിയിലില്ലെന്നും ഇക്കാര്യം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്നും മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി പറയുന്ന ജീവൻരക്ഷാപ്രവര്‍ത്തനം കോണ്‍ഗ്രസും യുഡിഎഫും ഒന്നുകൂടി ഉഷാറാക്കണം. അങ്ങനെയുള്ളവര്‍ക്ക് പാര്‍ട്ടിയുടെയും മുന്നണികളുടെയും പിന്തുണയുണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടക്കുന്ന പോര് ഈനാംപേച്ചിയാണോ മരപ്പട്ടിയാണോ നല്ലതെന്നത് പോലെയാണെന്നും ഗവര്‍ണര്‍ക്കെതിരെ ആദ്യം രംഗത്തെത്തിയത് കോണ്‍ഗ്രസാണെന്നും കെ. മുരളീധരൻ പറഞ്ഞു.


