ഡൽഹി :രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതി. മൂന്ന് ദിവസത്തിന് ശേഷമാണ് ഗുണനിലവാരം ഗുരുതരാവസ്ഥയിൽ നിന്ന് താഴ്ന്നത്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (സിപിസിബി) രാവിലെ 6 മണിക്ക് രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ആർകെ പുരത്ത് 396, ന്യൂ മോട്ടി ബാഗിൽ 350, ഐജിഐ എയർപോർട്ട് ഏരിയയിൽ 465, നെഹ്റു നഗറിൽ 416 എന്നിങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയിരിക്കുന്നത്.

