തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനിടയിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ കുരുക്കിലായി കോണ്‍ഗ്രസ്.
സംഭവത്തില്‍ മൂന്ന് ദിവസത്തിനകം വിശദീകരണം നല്കാന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ്ഓഫീസര് സഞ്ജയ് കൗള്‍.
വിഷയം ഗൗരവമായാണ് കാണുന്നത്. സംഭവം അന്വേഷിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെ. സുരേന്ദ്രന് രംഗത്തെത്തിയിരുന്നു.
പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എയാണ് വ്യാജ തിരിച്ചറയില്‍ കാര്‍ഡ് വിവാദത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സുരേന്ദ്രന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ പ്രതികരിച്ചു. രാഷ്ട്രീയ ജീവനുണ്ടെന്ന് കാണിക്കാന്‍ സുരേന്ദ്രന് യൂത്ത് കോണ്‍ഗ്രസിന്റെ പുറത്ത് കുതിര കയറേണ്ട.
പണം കൊടുത്ത് സ്ഥാനാര്‍ഥിയെ മറ്റാന്‍ ശ്രമിച്ചതിന്റെ കേസുകളുള്‍പ്പെടെയുള്ളയാള്‍ വ്യാജ ആരോപണം ഉന്നയിച്ച് തങ്ങളുടെ പ്രോസസിന്റെ ക്രെഡിബിലിറ്റി അളക്കാന്‍ നില്‍ക്കേണ്ട എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മൊബൈല്‍ നമ്ബരുകളും തിരിച്ചറിയല്‍ രേഖകളുമടക്കം ഉപയോഗിച്ച് പൂര്‍ണമായും സുതാര്യമായിട്ടാണ് യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടന്നതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.


