ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ വീണ്ടും നടപടി കടുപ്പിച്ച് ഇഡി. രണ്ട് കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്കി.
ഡല്‍ഹി ജല ബോര്‍ഡ് അഴിമതി കേസിലും മദ്യനയ കേസിലുമാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
ഡല്‍ഹി ജല ബോര്‍ഡിലെ ചില കരാറുകള്‍ ഒരു കമ്ബനിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശം. മദ്യനയ കേസില്‍ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
അതേസമയം ഇഡിക്ക് കേജരിവാളിനെ അറസ്റ്റ് ചെയ്യണമെന്ന വാശിയാണെന്ന് ആംആദ്മി ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.


