ന്യൂഡല്‍ഹി: വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് നിര്‍ത്തിയാല്‍ ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കാമെന്ന് സുപ്രീംകോടതി. കത്തിക്കല്‍ തടയാൻ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗള്‍, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഡല്‍ഹിയിലെ വായു മലിനീകരണ പ്രശ്നവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി.
പ്രശ്നപരിഹാരത്തിനായി പഞ്ചാബും ഹരിയാനയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവിഷ്കരിച്ച കര്‍മപദ്ധതികള്‍ രണ്ട് മാസത്തിനകം നടപ്പാക്കാനും റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനും ബന്ധപ്പെട്ട സംസ്ഥാനങ്ങളോട് ബെഞ്ച് ആവശ്യപ്പെട്ടു.


