ന്യൂഡല്‍ഹി: യുപിയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര് മരിച്ചു. ദേശീയപാതയില്‍ മുസാഫര്‍നഗറിലെ ഭോപ്പാ പാലത്തിന് സമീപമാണ് അപകടമുണ്ടായത്.ഡല്‍ഹിയില്‍നിന്ന് ഹരിദ്വാറിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. ട്രക്കിനടിയില്‍ കുടുങ്ങിയ കാറുമായി ഏതാനും ദൂരം നീങ്ങിയ ശേഷമാണ് ട്രക്ക് നിര്‍ത്താനായത്.

