ഡല്‍ഹി : ഡല്‍ഹിയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2.6 തീവ്രത രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് 3.36നാണ് ഭൂചലനം ഉണ്ടായത്. വടക്കന്‍ ജില്ലയില്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. അതേസമയം ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

