തിരുവനന്തപുരം: പ്രശസ്ത നാടക സംവിധായകനും നടനുമായ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.അവശനിലയിലായതിനെ തുടര്‍ന്ന് ഇന്നു രാവിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.15-ാം വയസ് മുതല്‍ നാടകങ്ങള്‍ എഴുതിത്തുടങ്ങിയ പ്രശാന്ത് 30 വര്‍ഷക്കാലമായി ഇന്ത്യൻ തിയറ്റര്‍ രംഗത്തെ സജീവ സാന്നിധ്യമാണ്.
മോഹൻലാലും മുകേഷും അഭിനയിച്ച ‘ഛായാമുഖി’യുടെ സംവിധായകനാണ്. മകരധ്വരജൻ, മഹാസാഗരം, മണികര്‍ണിക അടക്കം നിരവധി ഹിറ്റ് നാടകങ്ങള്‍ ഒരുക്കി. നാടക ടിക്കറ്റ്, പ്രശാന്ത് നാരായണന്റെ നാടകങ്ങള്‍, ഭാരതാന്തം ആട്ടക്കഥ, ഛായാമുഖി എന്നിവയാണ് കൃതികള്‍.
തിരുവനന്തപുരം വെള്ളായണിയില്‍ കഥകളി സാഹിത്യകാരൻ വെള്ളായണി നാരായണൻ നായരുടേയും ശാന്തകുമാരി അമ്മയുടേയും മകനാണ്. സംഗീത നാടക അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.