കോട്ടയം: പൗരധ്വനി ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററായിരുന്ന അനുജന് അത്തിക്കയം (86) അന്തരിച്ചു. 1958ല്‍ ആരംഭിച്ച പൗരധ്വനി ദിനപ്പത്രം, വാരിക, ആരോഗ്യ ശാസ്ത്രം മാസിക, ബാലകേരളം മാസിക തുടങ്ങിയവയുടെ ചീഫ് എഡിറ്റര്‍ ആയിരുന്നു.
മൃതദേഹം സെപ്റ്റംബര്‍ 27ന് ബുധനാഴ്ച രാവിലെ 9 മണിക്ക് കോട്ടയം വാരിശ്ശേരി ചാണ്ടീസ് ലവണ്ടര്‍ ഫ്ളാറ്റില്‍ പൊതു ദര്‍ശനത്തിന് വെക്കും. സംസ്കാരം 2.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കോട്ടയം കല്ലുങ്കത്ര സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ : കറുകപ്പടി ഗാര്‍ഡന്‍സില്‍ സാറാമ്മ കുര്യന്.
മക്കള്‍ : അനിത അനില്‍ കണ്ടത്തില്‍, ജിജോ സാമുവല്‍ അനിയന്, ബിജൂ നൈനാന് (ദുബൈ.). മരുമക്കള്‍: എബ്രഹാം ജോണ്‍ കണ്ടത്തില്‍, അഡ്വ. അന്‍ജു യോയാക്കി, ലിന്‍ഡ ഗ്രോണോവിക്.


