ആസ്ട്രേലിയയുടെ മുന്‍ ക്രിക്കറ്ററും പ്രശസ്ത കമന്റേ്റ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. 59 വയസായിരുന്നു. യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിന്റ കമന്ററി സംഘത്തില്‍ അംഗമായിരുന്നു ജോണ്‍സ്. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മുംബൈയിലെത്തിയത്. സ്റ്റാര്‍ സ്പോര്‍ട്സ് ചാനല്‍ സംഘത്തിനൊപ്പമാണ് അദ്ദേഹം കളി പറഞ്ഞിരുന്നത്.
1984 മുതല്‍ 1992 വരെ നീണ്ടുനിന്ന എട്ട് വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ 52 ടെസ്റ്റുകളിലും 164 ഏകദിനങ്ങളിലും ജോണ്‍സ് ആസ്ട്രേലിയക്കായി കളിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങളില്‍ 46.55 ശരാശരിയോടെ 3631 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 11 സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും ടെസ്റ്റ് കരിയറില്‍ ഉള്‍പ്പെടുന്നു.
ഏകദിന മത്സരങ്ങളില്‍ 6068 റണ്‍സാണ് അദ്ദേഹം നേടിയത്. 44.61 ആണ് ശരാശരി. ഏഴ് സെഞ്ച്വറികളും 46 അര്‍ധ സെഞ്ച്വറികളും ഏകദിനത്തില്‍ നേടിയിട്ടുണ്ട്. 1984 ജനുവരി 30ന് അഡ്ലെയ്ഡില് പാക്കിസ്ഥാനെതിരായ ഏകദിനത്തിലൂടെയായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം.ഇതേ വര്‍ഷം മാര്‍ച്ചില്‍ വെസ്റ്റിന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്പെയിനില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. 1994 ഏപ്രില്‍ ആറിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ്ടൗണില്‍ നടന്ന ഏകദിനത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിടവാങ്ങി.


