മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയില്‍ ബോട്ട് മുങ്ങി ഒരു സ്ത്രീ മരിച്ചു. അഞ്ച് സ്ത്രീകളെ കാണാതായി. ഏഴ് സ്ത്രീകള്‍ സഞ്ചരിച്ച ബോട്ടില്‍നിന്നു ഒരാളെ രക്ഷപ്പെടുത്തി.
ചമോർഷിയിലെ ഘാൻപുർ ഘട്ടിനു സമീപം വനഗംഗ നദിയിലാണ് ബോട്ട് മറിഞ്ഞത്. സ്ത്രീകള്‍ നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മുങ്ങിപോയെന്ന് അധികൃതർ പറഞ്ഞു.കാണാതായവർക്കു വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്.