പാലക്കാട്: റോഡിൽ പൊലീസിൻ്റെ വാഹന പരിശോധനയ്ക്കിടെ കുന്നത്തൂര്‍മേടില്‍ ബൈക്കുപേക്ഷിച്ച് രക്ഷപ്പെട്ട പതിനേഴുകാരന് തൂങ്ങിമരിച്ച നിലയില്‍. തമിഴ്നാട് സ്വദേശിയാണ് മരിച്ചതെന്നും, ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ പിടികൂടിയതായും പൊലീസ് അറിയിച്ചു. മോഷ്ടിച്ച ബൈക്കിലായിരുന്നു മൂവര്‍ സംഘം സഞ്ചരിച്ചിരുന്നത് എന്ന് പോലീസ് വ്യക്തമാക്കി.
പോലീസിനെ വഴിയിൽ കണ്ടതും മൂവര്‍ സംഘം സഞ്ചരിച്ചിരുന്ന ബൈക്കിൻ്റെ പിന്നിലുണ്ടായിരുന്നയാള്‍ ഇറങ്ങിയോടിയിരുന്നു. ഇയാളാണ് പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് നടപടികളെ ഭയന്നായിരിക്കാം ആത്മഹത്യയെന്നാണ് സൂചന.


