കൊച്ചിയില്‍ ഇന്ന് ഒരു കോവിഡ് മരണം. കോതമംഗലം തോണിക്കുന്നേല്‍ ടി.വി.മത്തായി (67) മരിച്ചു. കൊച്ചി മെഡി. കോളജില്‍ ചികില്‍സയിലായിരുന്നു. മലപ്പുറത്ത് കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തിരൂര്‍ തെയ്യാല സ്വദേശി ഗണേശന് മരിച്ചു. വിദേശത്തുനിന്ന് എത്തിയ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.

