കൊല്ലം: മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയതില്‍ മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി. കൊല്ലം പാവുമ്പ സ്വദേശി ഉണ്ണികൃഷ്ണപിള്ള, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇവരുടെ ഏകമകള്‍ ആണ്‍സുഹൃത്തി നൊപ്പം ഒളിച്ചോടിയത്. ഇതോടെ ഇവര്‍ വലിയ മനോവിഷമത്തി ലായിരുന്നു. ഇതോടെ വെള്ളിയാഴ്ച രാത്രിയില്‍ ഇവര്‍ അമിതമായി ഗുളിക കഴിക്കുകയായിരുന്നു. ബിന്ദു അന്ന് തന്നെ മരിച്ചു.
ഗുരുതരാവസ്ഥയിലായിരുന്ന ഉണ്ണികൃഷ്ണപിള്ളയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.
ഇവരുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മകള്‍ പോയതാണ് ജീവനൊടുക്കാന്‍ കാരണമെന്നും ഇവരെ മൃതദേഹം കാണിക്കരുതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.