പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന് പീര്‍ മുഹമ്മദ് അന്തരിച്ചു. 75 വയസ്സായിരുന്നു. കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വസതിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. വാര്‍ദ്ധ്യക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.
മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ പീര്‍ മുഹമ്മദ് വഹിച്ച പങ്ക് എക്കാലവും ഓര്‍മ്മിക്കപ്പെടുന്നതാണ്. ഒട്ടകങ്ങള്‍ വരി വരി, കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങി നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകള്‍ അദ്ദേഹത്തിന്റെ സംഭാവനയാണ്.

