മൂവാറ്റുപുഴ: മുന്‍ ഗവ പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറും മൂവാറ്റുപുഴ ബാറിലെ അഭിഭാഷകനുമായ സി കെ സാജന് (51)നിര്യാതനായി. മേക്കടമ്പ് ചുണ്ടയില്‍ മുന്‍ കെ. എസ് ഇ.ബി ജീവനക്കാരന് കുരുവിളയുടെയും പാമ്പാക്കുട ചുവട്ടുകാലായില് കടുംബാംഗവുമായ സാറാമ്മയുടെയും ഇളയ മകനാണ് സാജന്. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് റാക്കാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രല്‍ നേര്‍ച്ച പള്ളി സെമിത്തേരിയില്‍ നടക്കും.
വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള് അധ്യാപിക മിഷ സാജന് (മേക്കടമ്പ് മുത്തേടത്ത് കുടുംബാംഗം) ഭാര്യയും ഗീവറുഗീസ് (ബി ബി എ വിദ്യാര്‍ത്ഥി തൃക്കക്കര ഭാരത് മാതാ കോളേജ് ) ഗയ മേരി സാജന് (ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസിഡന്‍സി സ്കൂള്‍, മുടവര്‍ )എന്നിവര്‍ മക്കളുമാണ്. യാക്കോബായ സഭാ അല്മായ ട്രസ്റ്റിയും വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള് മാനേജരും കബനി പാലസ് ഉടമയുമായ കമാന്റര്‍ സി കെ ഷാജി, ഷൈനി തമ്പി തേനുങ്കല്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഡി വൈ എഫ് ഐ മുന്‍ വാളകം വില്ലേജ് സെക്രട്ടറിയും സിപിഐഎം മുന്‍ വാളകം ലോക്കല്‍ കമ്മിറ്റിയംഗവുമായിരുന്നു സാജന്


