സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. മണ്ണാർക്കാട് തെയ്യോട്ട് ചിറ സലീമിൻ്റെ മകൻ ശാഫി (28) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഈ സംഭവം. അരിയൻബാഹുവിൽ നിർത്തിയിട്ടിതീ പിടിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. വട്ടമ്പറമ്പിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് മരിച്ചത്. അതേസമയം, യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് നാട്ടുകൽ പൊലീസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


