കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (84) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ആസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. യൂത്ത് കോണ്‍ഗ്രസിലൂടെയാണ് ടി എച്ച് മുസ്തഫ രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്നത്. കരുണാകരന് മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരുന്നു.
എറണാകുളം പെരുമ്പാവൂര്‍ വാഴക്കുളത്ത് ടി.കെ.എം.ഹൈദ്രോസിന്റെയും ഫാത്തിമ ബീവിയുടെയും മകനായി 1941 ഡിസംബര്‍ ഏഴിനാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം രാഷ്ട്രീയത്തില്‍ സജീവമായി.
കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും അഞ്ച് തവണ നിയമസഭയിലേക്ക് എത്തി. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, കേരള ഖാദി വ്യവസായ ബോര്‍ഡ് വൈസ് ചെയര്മാന്, റബ്കോ ചെയര്മാന്, കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കബറടക്കം ഇന്ന് വൈകിട്ട് 8 മണിക്ക് മാറമ്പിള്ളി ജമാഅത്ത് പള്ളിയില്‍ നടക്കും.


