കൊച്ചി: രാഷ്ട്രദീപം ഗ്രൂപ്പ് കൺസൾട്ടിംഗ് എഡിറ്ററും എഴുത്തുകാരനുമായിരുന്ന പത്തനംതിട്ട, അടൂർ, കല്ലുവിളയിൽ ജോൺ മകൻ (പള്ളിപ്പുറം, കളത്തിപ്പറമ്പിൽ) ടൈറ്റസ് കെ.വിളയിൽ ( 60 ) അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ചെറായിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അഡ്വ.ഹെയ്സൽ ആണ് ഭാര്യ. ഹാരിസൺ ജോൺസ് (മസ്ക്കറ്റ് ), ഡോ.ഹെലൻ മേരി ടൈറ്റസ് (കോട്ടയം മെഡിക്കൽ കോളേജ്) എന്നിവർ മക്കളാണ്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.
ജനനി, വാസ്തവം. ന്യൂസ് റിപ്പോർട്ടർ തുടങ്ങി നിരവധി പത്രങ്ങളുടെ പത്രാധിപരായിരുന്നു ടൈറ്റസ്. നേരിന്റെ നീതിക്കുവേണ്ടി സദാ കലഹിച്ചിരുന്ന ഒരു മനുഷ്യ സ്നേഹിയെയാണ് ടൈറ്റസ് കെ വിളയിലിൻ്റെ നിര്യാണത്തിലൂടെ നഷ്ടമായത്. അക്ഷരങ്ങളെ മൂർച്ചയുള്ള ആയുധങ്ങളാക്കി പട നയിച്ച പോരാളി. പ്രലോഭനത്തിന്നും പ്രകോപനത്തിനും കീഴടങ്ങാത്ത ആർജ്ജവം.കണ്ടെത്തലുകളിലെ സൂഷ്മതയും നിലപാടുകളിലെ ജാഗ്രതയുമാണ് ടൈറ്റസിനെ വ്യത്യസ്തനാക്കിയത്.
ടൈറ്റസിൻ്റെ നിര്യാണത്തിൽ രാഷ്ട്രദീപത്തിൻ്റെ കണ്ണീർ പ്രണാമം.


