പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മരണം 53 ആയി. ഇന്ന് നടത്തിയ തെരച്ചിലില്‍ ഒരു മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കന്നിയാറിന്റെ കരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇനി 17 പേരെ കൂടി കണ്ടെത്താനുണ്ട്. ഇനി കണ്ടെത്താനുള്ളത് ഏറെയും കുട്ടികളെയാണ്. ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പുഴയില്‍ കൂടുതല്‍ തെരച്ചില്‍ ദുരന്തബാധിത പ്രദേശത്ത്് പുരോഗമിക്കുകയാണ്.